Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant

Wayanad

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ല്‍ ഫാ.​ റെ​ജി പോ​ളും കു​ടും​ബ​വും

aമു​ത്ത​ങ്ങ: ദേ​ശീ​യ​പാ​ത​യി​ല്‍ ബ​ന്ദി​പ്പു​ര വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ല്‍ തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ.​റെ​ജി പോ​ളും കു​ടും​ബ​വും.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദി​ക​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​നു​നേ​രേ ആ​ന പാ​ഞ്ഞ​ടു​ത്ത​ത്. കാ​റി​ന് തൊ​ട്ട​ടു​ത്ത് എ​ത്തി​യ ആ​ന പ​രാ​ക്ര​മം കാ​ട്ടി​യെ​ങ്കി​ലും പി​ന്തി​രി​ഞ്ഞു. ദൈ​വാ​ധീ​നം ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ആ​പ​ത്ത് ഒ​ഴി​വാ​യ​തെ​ന്ന് വൈ​ദി​ക​ന്‍ പ​റ​ഞ്ഞു.

മൂ​ന്ന് ആ​ന​ക​ള്‍ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തു​ക​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്നു. വൈ​ദി​ക​ന്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് തൊ​ട്ടു​മു​ന്നി​ല്‍ മ​റ്റൊ​രു കാ​റും അ​തി​നു മു​മ്പി​ല്‍ ട്രാ​വ​ല​റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ന​ക​ള്‍ വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ള്‍ ട്രാ​വ​ല​ര്‍ മു​മ്പോ​ട്ട് എ​ടു​ത്ത​ശേ​ഷം നി​ര്‍​ത്തി. അ​തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​ല്‍ ചി​ല​ര്‍ ആ​ന​ക​ളു​ടെ ചി​ത്രം പ​ക​ര്‍​ത്തി.

ഈ ​സ​മ​യം ട്രാ​വ​ല​റി​ന് തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​നം ഓ​ടി​ച്ച​യാ​ള്‍ ഹോ​ണ്‍ മു​ഴ​ക്കി. ഇ​തു​കേ​ട്ട് റോ​ഡി​ല്‍ തി​രി​ച്ചെ​ത്തി​യ ആ​ന​ക​ളി​ലൊ​ന്ന് വൈ​ദി​ക​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​നു​നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ട്രാ​വ​ല​റും ഹോ​ണ്‍ മു​ഴ​ക്കി ആ​ന​ക​ള്‍​ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കി​യ വാ​ഹ​ന​വും ഓ​ടി​ച്ചു​പോ​യി​രു​ന്നു.

 

National

ജാർഖണ്ഡിൽ രണ്ടു ദിവസത്തിനിടെ ഒരു കാട്ടാന കൊലപ്പെടുത്തിയത് 13 പേരെ

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചാ​​​യി​​​ബാ​​​സ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ആ​​​ദി​​​ത്യ നാ​​​രാ​​​യ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യ അ​​​റി​​​യി​​​ച്ച​​​ത്.

വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ബം​​​ഗാ​​​ളി​​​ലെ ബ​​​ങ്കു​​​ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രും കാ​​​ട്ടാ​​​ന​​​യെ വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്താ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ നാ​​​ലു പേ​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​രെ​​​യാ​​​ണ് കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ര​​​ട​​​ക്കം ഏ​​​ഴു പേ​​​ർ ഇ​​​തേ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം നാ​​​ട്ടി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൗ​​​ത്ത് ഈ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ ച​​​ക്ര​​​ധാ​​​ർ​​​പു​​​ർ ഡി​​​വി​​​ഷ​​​നി​​​ൽ ആ​​​റു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ൽ വ​​​നം വ​​​കു​​​പ്പ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ മ​​​ധു കോ​​​ഡ വി​​​മ​​​ർ​​​ശി​​​ച്ചു.

Kerala

ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ ആ​ന ഓ​ടി​ച്ചു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ കാ​ട്ടു​കൊ​മ്പ​ൻ ഓ​ടി​ച്ചു. തൊ​ഴി​ലാ​ളി​യാ​യ കാ​ക്ക​യ​ങ്ങാ​ട് പാ​റ​ക്ക​ണ്ടം സ്വ​ദേ​ശി സി​നേ​ഷ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

ഇ​ന്ന് പു​ല​ർ​ച്ചെ 6.15 ഓ​ടെ ആ​റ​ളം ഫാം ​ബ്ലോ​ക്ക് ഒ​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ബ്ലോ​ക്ക് അ​ഞ്ചി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കു​മ്പോ​ളാ​യി​രു​ന്നു ആ​ന സി​നേ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രേ തി​രി​ഞ്ഞ​ത്.

ബ്ലോ​ക്ക് ഒ​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ കൊ​മ്പ​ൻ വ​ഴി​മു​റി​ച്ചു​ക​ട​ക്കു​ന്ന​തു​ക​ണ്ട് സി​നേ​ഷ് ബൈ​ക്ക് ദൂ​രെ നി​ർ​ത്തി ആ​ന ക​ട​ന്നു​പോ​കാ​നാ​യി കാ​ത്തു​നി​ന്നു. ആ​ന റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് കാ​ടി​നു​ള്ളി​ലേ​ക്കു​ക​യ​റി എ​ന്ന് ഉ​റ​പ്പി​ച്ച​ശേ​ഷം മൊ​ബൈ​ൽ ഓ​ണാ​ക്കി വീ​ഡി​യോ എ​ടു​ത്തു​കൊ​ണ്ട് വാ​ഹ​നം മു​ൻ​പോ​ട്ട് എ​ടു​ത്തു​വ​ന്ന സി​നേ​ഷി​നു​നേ​രേ ആ​ന തി​രി​യു​ക​യാ​യി​രു​ന്നു.

ചി​ന്നം വി​ളി​ച്ച് കൊ​മ്പ​ൻ അ​ക്ര​മാ​സ​ക്ത​നാ​യി വാ​ഹ​ന​ത്തി​നു നേ​രേ പാ​ഞ്ഞ​ടു​ക്കു​ന്ന​തു സി​നേ​ഷ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. ആ​ന പാ​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ആ​ത്മ​സം​യ​മ​നം വി​ടാ​തെ വാ​ഹ​നം വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ആ​ന ഓ​ടി​ച്ച ദൃ​ശ്യം സി​നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഈ ​സ​മ​യം മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി . ര​ണ്ട് വ​ർ​ഷം മു​ൻ​പ് സി​നേ​ഷി​നെ ബ്ലോ​ക്ക് അ​ഞ്ചി​ൽ വ​ച്ച് ആ​ന ഓ​ടി​ച്ചി​രു​ന്നു. ഫാ​മി​നു​ള്ളി​ലെ മ​ൺ​റോ​ഡി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ന​ത്തെ ആ​ക്ര​മ​ണം. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട സി​നേ​ഷി​ന്‍റെ പി​ന്നാ​ലെ ഏ​റെ​ദൂ​രം കാ​ട്ടാ​ന പി​ന്തു​ട​ർ​ന്നി​രു​ന്നു.

Kerala

ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ്ലോ​ക്ക് ഒ​ന്പ​തി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം. ബ്ലോ​ക്ക് ഒ​മ്പ​തി​ലെ താ​മ​സ​ക്കാ​ര​നാ​യ സി.​കെ.​ ആ​ദി​ത്താ​ണ് (17) ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ദി​ത്തി​നു​നേ​രെ ആ​ന ചി​ന്നംവി​ളി​ച്ച് ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ന വ​രു​ന്ന​ത് ക​ണ്ട ആ​ദി​ത്ത് സ​മീ​പ​ത്തെ ബാ​ബു ജാ​ന​കി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന പോ​യി എ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷം മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് ആ​ദി​ത്ത് കോ​ള​ജി​ലേ​ക്ക് പോ​യ​ത്.

കാ​ക്ക​യ​ങ്ങാ​ടു​ള്ള ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ത്ത്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ആ​ന​യു​ടെ മു​ൻ​പി​ൽ​പ്പെ​ട്ട​ത്. ആ​ന​യു​ടെ ചി​ന്നംവി​ളി കേ​ട്ട​യു​ട​നെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​വെ​ന്ന് ആ​ദി​ത്ത് പ​റ​ഞ്ഞു.

ജോ​ലി​ക്ക് പോ​കു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും വ​യ​സാ​യ​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഇ​തു​വ​ഴി ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ന്ന വി​ധ​ത്തി​ൽ ആ​ന​ക​ൾ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണ

പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Latest News

Corehub Up